പത്തനംതിട്ട: അപമര്യാദയായി പെരുമാറിയെന്ന് വനിത പ്രവർത്തകയുടെ പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ നേതാവിന് സസ്പെൻഷൻ. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായർക്കെതിരെയാണ് നടപടി. ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവർത്തകയാണ് പരാതിക്കാരി
നാല് മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിന് യുവതിയുടെ പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പാർട്ടിയുടെ അന്വേഷണ കമ്മീഷൻ തള്ളി.
ഇന്ന് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായർക്കെതിരെ ഒരു വർഷത്തേക്ക് സസ്‌പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. ഇന്ന് ചേർന്ന കോന്നി ഏരിയാ കമ്മിറ്റി യോഗത്തിലും നാഗേഷ് പങ്കെടുത്തിരുന്നില്ല.












