തിരുവനന്തപുരം : ദൂരദർശനിൽ നടന്ന ദൃഷിദർശൻ ലൈവ് പരിപാടിക്കിടയിൽ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടറായ ഡോ. അനി എസ് ദാസ് ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 6:10 ആയിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ പരിപാടി ലൈവ് ആയി നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഡോ. അനി പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കേരള ഫീഡ്സ് ലിമിറ്റഡിന്റെ എംഡി ആയും കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി ആയും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. അനി എസ് ദാസ്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post