തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും തുറന്നുപറയാന്‍ അവസരം വേണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സംസ്ഥാന മാധ്യമപുരസ്കാര വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിമര്‍ശനങ്ങളും ഏല്ക്കേണ്ടിവരുമ്പോഴും അവര്‍ മാത്രം ഒന്നും തുറന്നുപറയരുതെന്ന് ഇപ്പോഴും ശഠിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കും ജുഡീഷ്യറിക്കുമെല്ലാം സംരക്ഷണമുണ്ട്. മാധ്യമങ്ങള്‍ക്ക് എന്തും പറയാം. എന്നാല്‍, താന്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ വര്‍ഗം മാത്രം മൗനംപാലിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ജനമധ്യത്തില്‍ ഒന്നും വിശദീകരിക്കാന്‍ അവസരമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് അച്ചടക്കലംഘനമാവും-അദ്ദേഹം പറഞ്ഞു.
ഇത്രയധികം മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ഈ ചട്ടം ഉണ്ടായത്. ഇപ്പോഴും ഇത് നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. വിരമിക്കാനിരിക്കുന്ന താന്‍ ഇക്കാര്യത്തില്‍ ഒരു സംവാദത്തിന് തയ്യാറാണ്. വേദി നോക്കാതെ ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവന്നയാളാണ് താെനന്നും ജിജി തോംസണ്‍ പറഞ്ഞു.
Discussion about this post