ലക്‌നൗ: പ്രഭു ശ്രീരാമന്റെ മണ്ണിൽ വീടെന്ന സ്വപ്‌നം പൂവണിയുന്നതിലുള്ള സന്തോഷവുമായി അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള ഒരു നിർമാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയിരിക്കുന്നത്. 10000 ചതുരശ്ര അടി 14 കോടിയിൽ അധികം രൂപയ്ക്കാണ് അമിതാഭ് ബച്ചൻ വാങ്ങിയത് എന്നാണ് റിപ്പോർട്ട്.
എന്റെ മനസിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോദ്ധ്യ. അയോദ്ധ്യയിലെ അഭിനന്ദൻ ലോഥയുടെ ഭവന നിർമാണ പദ്ധതിയ്ക്കൊപ്പം ഈ യാത്ര ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അയോദ്ധ്യയുടെ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ച് ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. അയോദ്ധ്യയുടെ ആത്മാവിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും ആഴത്തിൽ വളരുന്ന പ്രദേശമാണിത്. ഈ ആത്മീയ തലസ്ഥാനത്ത് ഒരു വീട് നിർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു.
അയോദ്ധ്യ പ്രതിഷ്ഠ നടക്കുന്ന 22നായിരിക്കും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉൾപ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ഉദ്ഘാടനം ചെയ്യുക. 51 ഏക്കറിലാണ് സരയൂ പദ്ധതി. 2028 മാർച്ചിൽ നിർമാണം പൂർത്തിയാകും. അയോദ്ധ്യയിൽ നിന്ന് നാല് മണിക്കൂറാണ് താരത്തിന്റെ ജന്മസ്ഥലമായ പ്രയാഗ്‌രാജിലേക്കുള്ളത്.
Discussion about this post