അഹമ്മദാബാദ്: തിരക്കേറിയ റോഡിൽ ഗതാഗതതടസ്സമുണ്ടാക്കി നിസ്‌കരിച്ച ട്രക്ക് ഡ്രൈവർക്കെതിരെ നടപടി. ഗുജറാക്കിലെ പാലൻപൂരിലാണ് സംഭവം. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബച്ചൽ ഖാൻ എന്ന ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ജനുവരി 12 വെള്ളിയാഴ്ച, ഒരു ഹൈവേയിലെ തിരക്കേറിയ ക്രോസ്‌റോഡിൽ ട്രക്ക് നിർത്തി റോഡരികിൽ നമസ്‌കാരം നടത്തിയതിനാണ് ഖാനെ പിടികൂടിയത്.ട്രക്ക് ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് ഞായറാഴ്ച സ്ഥിരീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 283 (പൊതുവഴിയിൽ അപകടം), 186 (പൊതുസേവനം നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 188 എന്നിവപ്രകാരമാണ് കേസെടുത്തത്.








