ന്യൂഡല്‍ഹി: കൊടും ശൈത്യത്തെ തുടര്‍ന്ന് വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം വിമാനങ്ങളും ട്രെയിനുകളും വൈകി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനുളള 30 വിമാനങ്ങളാണ് വൈകിയത്. 17 എണ്ണം റദ്ദാക്കുകയും ചെയ്തു. കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായി.വിമാനത്താവളത്തില്‍ റണ്‍വേയുടെ കാഴ്ചപരിധി കുറഞ്ഞതിനാലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. വൈകിയ സര്‍വ്വീസുകള്‍ പുനക്രമീകരിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹി പാലം, സഫ്ദര്‍ജംഗ് വിമാനത്താവളങ്ങളില്‍ 500 മീറ്റര്‍ കാഴ്ചപരിധി മാത്രമാണ് പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയത്.
അതേസമയം, മൂടല്‍മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ശൈത്യം കടുത്തതോടെ തെരുവുകളില്‍ താമസിക്കുന്നവരെ ഉള്‍പ്പെടെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയിരുന്നു. മഞ്ഞ് മാറാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും റോഡ് ഗതാഗതത്തിലും തടസം നേരിടുന്ന അവസ്ഥയിലാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും .
Discussion about this post