തിരുവനന്തപുരം: പത്താന്‍കോട്ടിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇതിനെക്കുറിച്ച് വിശദീകരണം നല്‍കണം. പ്രധാനമന്ത്രി പത്താന്‍കോട്ടിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് രാഷ്ട്രത്തോട് വീശദീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post