ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
മലപ്പുറം: വീരമ്യൂത്യ വരിച്ച കേണല്‍ നിരഞ്ജന് കുമാറിനെതിരെ ഫേസ്ബുക്ക് കമന്റിട്ട അന്‍വര്‍ സാദിഖിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിലയിരുത്തല്‍. അന്‍വറിനെതിരെ രാജദ്രോഹം ചുമത്തിയ പോലിസ് കയ്യടി നേടിയെങ്കിലും ഇത്തരമൊരു കേസില്‍ രാജ്യദ്രോഹകുറ്റം ചുമത്താനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൈനികന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് കീഴെ ഒരു ശല്യം കുറഞ്ഞ് കിട്ടി എന്ന് തുടങ്ങുന്ന പോസ്റ്റാണ് മലപ്പുറം ചെമ്മാന്കടവ് സ്വദേശി അന്‍വര്‍ സാദിഖ് ഇട്ടത്. പോസ്റ്റിനെതിരെ രാജ്യസ്നേഹികളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണമുണ്ടായതിനെ തുടര്‍ന്ന് പോലിസ് തിടുക്കത്തില്‍ നടപടിയെടുത്തു. ഐപിസി 124 എ പ്രകാരമാണ് ചേവായൂര്‍ പോലിസ് കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നേരിട്ടോ, അല്ലാതെയോ നടത്തുന്നതും, രാജ്യത്തിന് അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹകുറ്റത്തിന്റെ പരിധിയില്‍ പെടും. അതേസമയം വീരമ്യൂത്യു വരിച്ച സൈനികനെ വ്യക്തിപരമായ അവഹേളിക്കുകയാണ് അന്‍വര്‍ സാദിഖ് ചെയ്തത്. രാജ്യഭിമാനികളുടെ മനസ്സിന് മുറിവേല്പിച്ച അന്‍വറിനെതിരെ ശക്തമായ നടപടി വേണമെന്ന ആവസ്യം നിലനില്‍ക്കെ..ഇപ്പോള്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ശിക്ഷ ലഭിക്കുന്ന തരത്തില്‍ ക്രിയാത്മകമായ സമീപനമാണ് പോലിസിന്റെ ഭാഗത്ത് നിന്ന ുണ്ടാവേണ്ടിയിരുന്നത്. അതുണ്ടായില്ല എന്ന് മാത്രമല്ല നിലനില്‍ക്കാത്ത ഒരു വകുപ്പില്‍ കേസെടുക്കുക വഴി പ്രതി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അഭിപ്രായമുണ്ട്.
ഭരണകൂടത്തിനെതിരെ ശത്രുത വളര്‍ത്തുന്ന പ്രവൃത്തിയോ, പരാമര്‍ശമോ അന്‍വര്‍ സാദിഖ് നടത്തിയിട്ടില്ലെന്ന വാദം പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തും. രാജ്യത്തെ ഏതെങ്കിലും വ്യക്തിക്കെതിരെ നടത്തുന്ന അപകീര്‍ത്തി പരാമര്‍ശം രാജ്യദ്രോഹമല്ലെന്നും വാദം ഉയരും.
നിരഞ്ജനെ അപകീര്‍ത്തിയെന്ന പരാതിയില്‍ ഐപിസി സെക്ഷന്‍ 499 പ്രകാരവും, കേരള പോലിസ് ആക്ടിലെ 120 ക്യു പ്രകാരവും കേസ് രജിസ്ട്രര്‍ ചെയ്തിരുന്നുവെങ്കില്‍ അന്‍വര്‍ സാദിഖ് കുടൂങ്ങുമായിരുന്നുവെന്നും നിയമരംഗത്തുള്ളവര്‍ പറയുന്നു. മാധ്യമം ആഴ്ചപതിപ്പിലെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ചതില്‍ ആള്‍മാറാട്ട നിയമപ്രകാരവും കേസെടുക്കാനാവും. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതിരുന്ന കേരള പോലിസിന് നടപടി രാജ്യത്തെ വേദനിപ്പിച്ച പരാമര്‍ശം നടത്തിയ വ്യക്തി രക്ഷപ്പെടുന്നതിന് ഇടയാക്കും. ഒരു വ്യക്തിയെ അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ ചുമത്തുന്ന വകുപ്പാണ് സെക്ഷന്‍ 499. മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന വകുപ്പാണ് കേരള പോലിസ് ആക്ടിലെ 120 ക്യൂ.
നിലവില്‍ 124 എ പ്രകാരം എടുത്ത കേസ് നിലനില്‍ക്കില്ല എന്ന് നിയമരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തില്‍ അന്ര് സാദിഖിനതിരെ മറ്റ് വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Discussion about this post