കൊച്ചി: കൊച്ചിയുടെ സ്നേഹം തന്നെ വിനയാന്വിതനാക്കുന്നു എന്ന തലകുറിപ്പോടെ തന്റെ കേരളാ സന്ദർശന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ പ്രധാന സേവകനെ ജനം ആവേശ പൂർവ്വം സ്വീകരിക്കുന്നതും പുഷ്പവൃഷ്ടി നടത്തുന്നതുമായ ചിത്രങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനാകുന്നു, ചില ചിത്രങ്ങൾ പങ്ക് വയ്ക്കുന്നു എന്ന് അദ്ദേഹം മലയാളത്തിൽ അടിക്കുറിപ്പ് കൊടുത്തതും ശ്രദ്ധേയമായി. കേരളത്തെ എത്ര മാത്രം പ്രാധാന്യത്തോടു കൂടെയാണ് പ്രധാനമന്ത്രി മോദിയും ബി ജെ പി യും കാണുന്നത് എന്നതിന്റെ തെളിവായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച ചിത്രങ്ങൾ
പ്രശസ്ത സിനിമാ താരവും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് മോദി കേരളത്തിലെത്തിയത്. രാമ ജന്മ ഭൂമിയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തൃപ്പയാർ ശ്രീരാമ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും.
തൃപ്രയാർ ക്ഷേത്രദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് വലപ്പാട് ഹെലിപ്പാഡിൽനിന്ന് കൊച്ചിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ വെല്ലിങ്ടൺ ഐലന്‍റിൽ എത്തും അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം 1:30ന് മറൈൻഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് 2:40ന് വെല്ലിങ്ടൺ ഐലന്‍റിലേക്ക് മടങ്ങുന്ന അദ്ദേഹം മൂന്നുമണിയോടെ നെടുമ്പാശേരിയിൽ എത്തി ഡൽഹിയിലേക്ക് മടങ്ങും








