ന്യൂഡൽഹി: കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023-ന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിൽ 86 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം 14,910 വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്റ്റഡി പെർമിറ്റ് നൽകിയിരിക്കുന്നത്. എന്നാൽ നേരത്തെ ഇത് 108,940 വിദ്യാർത്ഥികളായിരുന്നു.
കനേഡിയൻ യതന്ത്രജ്ഞരുടെ കുറവും, വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ് സ്റ്റഡി പെർമിറ്റ് എണ്ണം കുത്തനെ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
2022 ലെ കണക്കനുസരിച്ച്, കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. അതായത് ഏകദേശം 41 ശതമാനത്തിൽ അധികം വിദ്യാർത്ഥികളാണ് ഉള്ളത്.
Discussion about this post