ബെംഗളൂരു: മുഖ്യമന്ത്രീ പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ ഉടമസ്ഥതയിൽ ഉള്ള എക്സലോജിക് കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള ഇടപാട് അടിമുടി തട്ടിപ്പാണെന്ന് തെളിയിച്ചു കൊണ്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണ റിപ്പോർട്ട് പുറത്ത്. സേവനത്തിനു വേണ്ടിയാണു പണം വാങ്ങിയത് എന്ന് തെളിയിക്കുന്ന ഒരു രേഖയും കമ്പനികൾക്ക് ഹാജരാക്കാൻ സാധിച്ചില്ല എന്ന് വ്യക്തമാക്കിയ റിപ്പോർട്ട്, എന്നാൽ മേടിച്ച പണത്തിന് കമ്പനി ജി എസ് ടി അടക്കുക മാത്രമാണെന്ന് ചെയ്തതെന്നും വ്യക്തമാക്കി. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെയും നികുതി വെട്ടിപ്പിലൂടെയും ലഭിച്ച പണത്തിനു ജി എസ് ടി അടച്ചത് കൊണ്ട് അത് നിയമവിധേയമാകില്ലെന്ന് കോടതികളുടെ മുൻ വിധികളുണ്ട്
സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇരു കമ്പനികളും തമ്മിൽ നടന്ന ഇടപാടുകളുടെ ഒരു രേഖയും, എന്തിന് കരാർ പോലും ഹാജരാക്കാൻ എക്‌സാ ലോജിക്കിന് കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ ഇല്ലാത്തൊരു സേവനത്തിന്, ഇല്ലാത്തൊരു കരാറിലാണ് വലിയ തുകകൾ വീണാ വിജയന് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത് മറ്റ് കാര്യങ്ങൾക്ക് വേണ്ടിയുള്ള കൈക്കൂലിയാണെന്നായിരുന്നു വിമർശനം
വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആര്‍ഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട് . എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു
സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Discussion about this post