തൃശൂർ: അയോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ഷുഡ്ബോൾ താരം ഐഎം വിജയൻ. പ്രാന്ത പ്രചാരക് എസ്. സുദർശൻ, തൃശ്ശൂർ മഹാനഗർ സംഘചാലക് ഗോപിനാഥൻ മാസ്റ്റർ, വിഭാഗ് കാര്യവാഹ് കെ.എ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് അക്ഷതം കൈമാറിയത്.
നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ അതേസമയം വിവാഹിതരായ വധൂവരന്മാർക്ക് അക്ഷതം കൈമാറിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾക്കും അദ്ദേഹം അക്ഷതം കൈമാറി.
വരുന്ന തിങ്കളാഴ്ച്ച നടക്കുന്ന അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠക്കായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. 22ന് ഒരു മണിയോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ചൊവ്വാഴ്ച്ച മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Discussion about this post