ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരുമന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കുന്നത്. ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണം എന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ലയന നടപടി നേരത്തേ തുടങ്ങിയിരുന്നുവെന്നും പ്രവാസി സമൂഹത്തിന്റെ ആവശ്യമുള്‍ക്കൊണ്ട് മന്ത്രി സുഷമതന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടപടി ലളിതമാക്കാനും കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും. പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി ഒമ്പതിന് നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപീകൃതമായി 12 വര്‍ഷത്തിന് ശേഷമാണ് പ്രവാസികാര്യമന്ത്രാലയം വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്. പ്രവാസികാര്യമന്ത്രാലയത്തിന്റെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ഇരു വകുപ്പുകളും ലയിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി
Discussion about this post