അയോദ്ധ്യ: ഭഗവാൻ ശ്രീരാമനെ എതിർത്തു കൊണ്ട് ഇവിടെ രാഷ്ട്രീയം നടത്താം എന്ന് കോൺഗ്രസ് വിചാരിക്കണ്ട എന്ന് തുറന്നു പറഞ്ഞ് വിശ്വ ഹിന്ദു പരിഷദ് ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദർ ജെയിൻ. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പാർട്ടി നേതാക്കൾ നിരസിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണു വിശ്വ ഹിന്ദു പരിഷദിന്റെതായ പ്രസ്ഥാവന വരുന്നത്.
ഭഗവാൻ ശ്രീ രാമനെ സ്നേഹിക്കുന്നവർ എന്നും ന്യൂനപക്ഷ പ്രീണകർ എന്നുമുള്ള രണ്ട് ഗ്രൂപ്പുകളായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
“കോൺഗ്രസ് ഇപ്പോൾ 2 ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഒരു കൂട്ടർ ശ്രീരാമനെ എതിർത്ത് രാഷ്ട്രീയം ചെയ്യാൻ കഴിയില്ലെന്ന് അറിയുന്നവരാണ്, രണ്ടാമത്തെ കൂട്ടർ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്നവരാണ് … അതിനാൽ, അവർ ഇപ്പോൾ വലിയ ആശയ കുഴപ്പത്തിലാണ്,” ജെയിൻ കൂട്ടിച്ചേർത്തു
ജനുവരി 12-ലെ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാനുള്ള തീരുമാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യാ സഖ്യത്തിൽ രാഷ്ട്രീയ ചേരിതിരിവിന് തന്നെ കാരണമായിട്ടുണ്ട്. ഉത്തർ പ്രദേശിലെ മുതിർന്ന നേതാക്കൾ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് കോൺഗ്രസ് പാർട്ടി വിടും എന്ന അഭ്യൂഹങ്ങൾ അതിനിടെ പ്രചരിച്ചിരുന്നു.








