എറണാകുളം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ സന്തോഷം പ്രകടമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയം സന്തോഷത്താൽ നിറഞ്ഞുവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭഗവാൻ ശ്രീരാമൻ ഗർഭഗൃഹത്തിലേക്ക് മടങ്ങിയെത്താൻ ഇനി മണിക്കൂറുകൾ മാത്രം. തന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു. എല്ലാവർക്കും അഭിവൃദ്ധിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ജയ് ശ്രീരാം- ഉണ്ണി മുകുന്ദൻ ട്വിറ്ററിൽ കുറിച്ചു.
ഭഗവാൻ ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം സന്തോഷം പ്രകടമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിമിഷങ്ങൾക്കുള്ളിൽ ജയ് ശ്രീരാം എന്ന കമന്റുകൾ നിറഞ്ഞു.
കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച എല്ലാവരും വീടുകളിൽ രാമജ്യോതി തെളിയിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു ഇത്. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മുൻപായി പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഉണ്ണി മുകുന്ദൻ സ്വീകരിച്ചിരുന്നു.
Discussion about this post