ലക്നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ അയോദ്ധ്യയിൽ. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരാണ് അയോദ്ധ്യയിൽ എത്തിയിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ബച്ചൻ പ്രാണപ്രതിഷ്ഠയ്ക്കായി എത്തുന്നത്. രൺബീർ – ആലിയ ദമ്പതികളും രാവിലെ തന്നെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നത്. കത്രീന കൈഫ്, വിക്കി കൗശാൽ എന്നിവരും അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്.
അയോദ്ധ്യയിൽ നടാൻ ചെടിയുടെ തയ്യുമായിട്ടാണ് ബോളിവുഡ് താരം ജാക്കി ഷ്രോഫ് അയോദ്ധ്യയിൽ എത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പൈജാമയും കുർത്തയും ധരിച്ച് കയ്യിൽ ചെടിയുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലാണ്. നടി മാധുരി ദീക്ഷിത്, സിനിമാ നിർമ്മാതാവ് രാജ്കുമാർ ഹിരാനി, നടൻ വിക്കി കൗശാൽ എന്നിവരും അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്.
Discussion about this post