മാല്‍ഡ: പ്രതിഷേധ റാലി നടത്തിയ ഒരു സംഘം ആളുകള്‍ മാല്‍ഡയിലെ പോലീസ് സ്‌റ്റേഷനും വാഹനങ്ങളും കത്തിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷത്തിന് തുടക്കമായത്.
പശ്ചിമ ബെംഗാളിലെ മാല്‍ഡയില്‍ ഞായറാഴ്ച ഒരു പ്രതിഷേധ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയ്‌ക്കെതിരെയായിരുന്നു പ്രതിഷേധ റാലി. സംഘര്‍ഷവുമായി ബന്ധപ്പെട്ട പത്ത് കാര്യങ്ങള്‍-
1-അഞ്ജുമാന്‍ ആലെ സുന്നത്തുല്‍ ജമാത്ത് (എ.ജെ.എസ്) എന്ന മുസ്ലിം സംഘടനയാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിവച്ച പ്രതിഷേധ റാലി നടത്തിയത്.
2-പ്രവാചകന്‍ ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയാണെന്നായിരുന്നു തിവാരിയുടെ പ്രസ്താവന. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്വവര്‍ഗാനുരാഗികളാണെന്ന ഉത്തര്‍ പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാന്റെ പ്രസ്താവനയ്ക്ക് പിറകെയായിരുന്നു തിവാരിയുടെ പരാമര്‍ശം.( അവലംബം സി ന്യൂസ്)
3-മുഖ്യമന്ത്രി മമത ബാനാര്‍ജി പ്രതികളെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ആരോപണ വിധേയരായ 130 പേരില്‍ 9 പേരെ മാത്രമാണ് പ്രതി ചേര്‍ത്തത്. ഇതില്‍ 6 പേര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു.
4-ബംഗാളിലെ ഏക ബി.ജെ.പി എം.എല്‍.എയായ ഷമ്മിക്ക് ഭട്ടാചാര്യയെ തടവിലാക്കുകയും സംഘര്‍ഷം നടന്ന ഗ്രാമമായ കലിയാചക് സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
5-സംഭവത്തില്‍ കേന്ദ്രം പശ്ചിമ ബംഗാള്‍ സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 18ന് മാല്‍ഡ സന്ദര്‍ശിക്കും.
6-സംഘര്‍ഷത്തില്‍ പൊതുമുതലിന് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
7-സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുകയാണ്. മമത സര്‍ക്കാരിന്റെ പിടിപ്പ്‌കേടാണ് സംഘര്‍ഷം തുടരുന്നതിന് പിന്നിലെന്നാണ് ആക്ഷേപം.
8-ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
9-അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക സുരക്ഷാ ജവാന്‍മാരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
10- മിനി പാക്കിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍ഡയിലെ സംഘര്‍ഷം അവഗണിച്ച മാധ്യമസമീപനത്തിനെതിരെ വ്യാപക സംഘര്‍ഷം ഉയരുകയാണ്.
ഇതുകൂടാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സുജാപൂറിലാണ് സംഘര്‍ഷം നടന്ന പോലീസ് സ്‌റ്റേഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ഇതിന് മുന്‍പ് കമലേഷ് തിവാരിയുടെ വധ ശിക്ഷ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം മുസ്ലിങ്ങള്‍ ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധിച്ചിരുന്നു.
Discussion about this post