ലക്‌നൗ: മംഗളധ്വനിയോടെ അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. നാടെങ്ങും രാമമന്ത്രങ്ങള്‍ മുഴങ്ങുകയാണ്. അയോദ്ധ്യയില്‍ രാമരാജ്യം സാക്ഷാത്കരിച്ചിരിക്കുകയാണ്. രാമജന്മഭൂമിയില്‍ രാംലല്ല മിഴികള്‍ തുറക്കുന്നത് കാണാനായി കായികരംഗത്തു നിന്നും സിനാമാ രംഗത്ത് നിന്നും വ്യവസായ രംഗത്ത് നിന്നുമുള്‍പ്പെടെ പ്രമുഖരാണ് അയോദ്ധ്യയിലെത്തിയിരിക്കുന്നത്. രാവിലെയോടെ തന്നെ അതിഥികളെല്ലാം അയോദ്ധ്യയിലെത്തിക്കഴിഞ്ഞു.
രജനീകാന്ത്, അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ആലിയാ ഭട്ട്, രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, രാം ചരണ്‍, കങ്കണ റണാവത്ത്, കത്രീന കെയ്ഫ്, വിക്കി കൗശാല്‍, ടൈഗര്‍ ഷെറോഫ്, അനുപം ഖേര്‍ എന്നിവരുള്‍ശപ്പടെയുള്ള താരനിര അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, സൈന നെഹ്‌വാള്‍, പിടി ഉഷ, അനല്‍ കുംബ്ലേ എന്നീ കായിക താരങ്ങളും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.
വ്യവസായ പ്രമുഖരായ സുനില്‍ ഭാരതി മിത്തൽ, അനില്‍ അംബാനി, മുകേഷ് അംബാനി, നിതാ അംബാനി എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരും ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
Discussion about this post