അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ, പ്രാണപ്രതിഷ്ഠാ ദിനത്തിൽ പൂജ നടത്താനുള്ള മഹാഭാഗ്യം പ്രധാനമന്ത്രിക്ക് ദൈവം നൽകിയ അനുഗ്രഹം ആണെന്ന് പറഞ്ഞ് മുൻ പ്രധാനമന്ത്രിയും കർണാടകയിലെ ബി ജെ പി സഖ്യകക്ഷി ജനതാ ദൾ എസ്സിന്റെ നേതാവുമായ എച് ഡി ദേവഗൗഡ.
ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തന്നെ കൂടെ തന്നെ ക്ഷണിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിച്ച ദേവഗൗഡ, ക്ഷണിച്ചതിൽ തൻ അതീവ സന്തോഷവാനാണ് എന്നും വ്യക്തമാക്കി.
“ഇന്ന് അയോധ്യയിലെ രാം ലല്ലയുടെ പ്രണവ് പ്രതിഷ്ഠയുടെ അമൂല്യമായ ദിവസമാണ്. ഈ വിശുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ എന്നെയും എന്റെ ഭാര്യയെയും ക്ഷണിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ഞാൻ നന്ദിയുള്ളവനാണ്. ഇതൊരു ചരിത്ര സംഭവമാണ്. മര്യാദാ പുരുഷോത്തമൻ എന്ന് ഞങ്ങൾ വിശേഷിപ്പിക്കുന്ന ഭഗവാൻ ശ്രീരാമനിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. രാം ലല്ലയുടെ പുണ്യപൂജ നടത്താൻ പോകുന്ന നമ്മുടെ പ്രധാനമന്ത്രി മോദിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി വിലപ്പെട്ട മനുഷ്യനാണ്. ദൈവം നൽകിയ വലിയ അവസരങ്ങളിലൊന്നാണിത്. ഇത് എല്ലാവർക്കും ലഭിക്കുന്നതല്ല സാക്ഷാൽ പരമശിവന്റേയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ലഭിച്ച വ്യക്തിയാണ് അദ്ദേഹം” ദേശീയ വാർത്താ ഏജൻസിയോട് ദേവഗൗഡ വെളിപ്പെടുത്തി
Discussion about this post