രാജ്യം മുഴുവൻ ശ്രീരാമ പട്ടാഭിഷേകത്തിന്റെ നിറവിലാണ്. വിവിധ ലോക രാജ്യങ്ങളിലും ഇന്ത്യൻ ജനത രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. അതോടൊപ്പം ഇതാ ഗൂഗിൾ ട്രെൻഡിങ്ങിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ശ്രീരാമനാമം.
ചരിത്രത്തിൽ ആദ്യമായി ഗൂഗിൾ ട്രെൻഡിങ്ങിൽ 24 മണിക്കൂറിൽ ഏറെയായി ഒന്നാമത് നിൽക്കുന്നത് ശ്രീരാമ നാമമാണ്. രാമനെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചും എല്ലാം നിരവധി പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നത്. രാമക്ഷേത്ര സംബന്ധമായ വാർത്തകൾ പോലും വലിയ ട്രെൻഡ് ആണ് സൃഷ്ടിച്ചിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായിത്തന്നെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 പേരുകളിലും രാമ നാമം തന്നെയാണ് ഒന്നാമതായി സ്ഥിതി ചെയ്യുന്നത്. ഇതിനുമുമ്പ് ഒരിക്കൽ പോലും 24 മണിക്കൂറിൽ ഏറെയായി ഒരേ വിഷയം ട്രെൻഡിങ് ആയി നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാമൻ കഴിഞ്ഞാൽ അയോധ്യ എന്ന വാക്കാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. ഹിന്ദു ടെമ്പിൾ, നരേന്ദ്രമോദി, ഭാരതീയ ജനതാ പാർട്ടി, ഉത്തർപ്രദേശ് എന്നീ വാക്കുകളാണ് ശ്രീരാമന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടിട്ടുള്ളത്. പ്രാണപ്രതിഷ്ഠാദിനത്തിൽ റെക്കോർഡ് നേട്ടമാണ് ഭഗവാൻ ശ്രീരാമന്റെ നാമം ഗൂഗിളിൽ സൃഷ്ടിച്ചിട്ടുള്ളത്.
Discussion about this post