ബെംഗളൂരു: അയോദ്ധ്യയില്‍ പ്രാണപ്രതിഷഠാ ചടങ്ങ് പൂര്‍ത്തിയായ ദിവസം തന്നെ ‘ശ്രീരാം, ജയ് ഹനുമാന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ആര്‍ട്‌സിന്റെ ബാനറില്‍ കെഎ സുരേഷ് നിര്‍മിക്കുന്ന ചിത്രം ‘അണ്‍ടോള്‍ഡ് ഇതിഹാസം’ എന്ന ലേബലില്‍ ആണ് പുറത്ത് വരുന്നത്. രാമായണം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അവധൂത് ആണ്.
കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കാനാണ് പദ്ധതി. വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് പിആര്‍ഒ ശബരി വ്യക്തമാക്കി.









Discussion about this post