Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാമക്ഷേത്രം ഉയരുമ്പോൾ ഭരണഘടന പൊക്കിപ്പിടിക്കുന്നവർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ഭരണഘടനയെ തള്ളിപ്പറയും ; വൈറലായി ഒരു കുറിപ്പ്

by Brave India Desk
Jan 22, 2024, 08:13 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് എതിർക്കുന്നവർക്ക് ചുട്ട മറുപടി നൽകുന്ന ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബിജെപി കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം വാഗ്ദാനമായി പറയുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് പരിഹസിച്ചവർ ആണ് ഇപ്പോൾ ജനാധിപത്യം മരിച്ചു, ഇന്ത്യ മത രാഷ്ട്രമായി എന്നൊക്കെ പറഞ്ഞ് മോങ്ങുന്നത് എന്ന് ജിതിൻ വ്യക്തമാക്കി. ഇപ്പോൾ ഉയർത്തി പിടിച്ച ഇന്ത്യൻ ഭരണഘടനയുടെ രൂപത്തിൽ തന്നെ ആയിരിക്കും ഇവർക്കുള്ള അടുത്ത പണി വരുന്നതെന്നും ജിതിൻ സൂചിപ്പിച്ചു. രാമക്ഷേത്രം ഉയരുമ്പോൾ ഭരണഘടന പൊക്കിപ്പിടിക്കുന്നവർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ഭരണഘടനയെ തള്ളിപ്പറയുമെന്നും ജിതിൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ഇന്ന് ചായ കുടിക്കാൻ ഓഫീസിന് പുറത്ത് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച്ചയാണ്.

കശ്മീരി പണ്ഡിറ്റുകൾ നടത്തുന്ന റസ്റ്റോറന്റ് ആണ്. അയോദ്ധ്യയിലെ
പ്രാണപ്രതിഷ്ഠ പ്രാണിച്ച് ഇന്ന് എല്ലാവർക്കും ഭക്ഷണം സൗജന്യമാണ്.

അവിടെ ടി വി വെച്ചിട്ടുണ്ട്, ഭക്തസാന്ദ്രമായ പാട്ടുകൾ. അനേകം ആളുകൾ ഭക്ഷണം കഴിച്ച ശേഷം ശ്രീരാമന്റെ ഫോട്ടോയുടെ മുന്നിൽ നേർച്ച സമർപ്പിക്കുന്നു.

പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം ആയപ്പോൾ വൻ ജനാവാലി ആയി. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകുന്നു. രാമ നാമം ചൊല്ലുന്നു. പലരും വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരയുന്നു.

ചടങ്ങുകൾക്ക് ശേഷം എനിക്ക് നേർച്ച ഭക്ഷണം വിളമ്പിയ കശ്മീരി പണ്ഡിറ്റിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..

ബീഹാറി ആയ ഒരു സുഹൃത്ത് അയച്ച മെസ്സേജ് ഇങ്ങനെ ‘What a moment bhaiya. People in our place are emotional and elated at the same time’.

പാവപെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസം ഇല്ലാതെ, നഗരങ്ങളിലും, ഗ്രാമങ്ങളിലും ജീവിക്കുന്ന, കന്യാകുമാരി മുതൽ ലഡാക്ക് വരെയുള്ള ഓരോ ഭാരതീയനും, വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നവരും ഒരേ മനസോടെ, ഒരേ വികാരത്തോടെ ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള വരവ് ആഘോഷിച്ചു.

ഇത്രയും വലിയ ആഘോഷം ഇന്ത്യ കണ്ടിട്ടില്ല, ഇനി ഒരുപക്ഷെ കാണുകയുമില്ല.

കേരളത്തിലെ വിദ്വേഷ കമെന്റുകൾ അവഗണിക്കാം എന്ന് കരുതിയതാണ്. പക്ഷെ ചില മറുപടികൾ നമുക്ക് കൂടുതൽ കരുത്ത് നൽകും.

അയോദ്ധ്യ രാമക്ഷേത്രത്തെ എതിർക്കാൻ ഇന്ത്യൻ ഭരണഘടനയൊക്കെ ചിലർ ഉയർത്തി കാട്ടുന്നത് കണ്ടു. അങ്ങനെ എങ്കിലും അവർ ഇന്ത്യൻ ഭരണഘടന കണ്ടല്ലോ. സന്തോഷം ..!

ഇന്ത്യൻ ഭരണഘടനയിൽ മൗലീക അവകാശങ്ങൾ പറയുന്ന പാർട്ട്‌ 3 ൽ രാമായണത്തിലെയും , നിർദേശക തത്വങ്ങൾ പറയുന്ന പാർട്ട്‌ 4 ലിൽ മഹാഭാരതത്തിൽ നിന്നുള്ള ചിത്രവും ആണ് ആമുഖം ആയി കൊടുത്തിട്ടുള്ളത്…

ബിജെപി കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം വാഗ്ദാനമായി പറയുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് പരിഹസിച്ചവർ ആണ് ഇപ്പോൾ ജനാധിപത്യം മരിച്ചു, ഇന്ത്യ മത രാഷ്ട്രമായി എന്നൊക്കെ പറഞ്ഞ് മോങ്ങുന്നത് എന്നത് വേറെ കാര്യം.

പറഞ്ഞു വന്നത് ഭരണഘടനയെ കുറിച്ചാണ്. ഇപ്പോൾ ഭരണഘടന പൊക്കിപിടിക്കുന്ന അതേ ആളുകൾ അധികം വൈകാതെ ഇതേ ഭരണഘടനെയെ തള്ളിപ്പറയുന്നത് കാണാൻ കഴിയും. കാരണം ബിജെപി ജനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്ന അടുത്ത വാഗ്ദാനം ‘യൂണിഫോം സിവിൽ കോഡ്’ ആണ്. അത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ഒന്നാണ്.

‘യൂണിഫോം സിവിൽ കോഡ്’ നടപ്പാക്കുമ്പോൾ ഇന്നലെ മുതൽ ഭരണഘടന പൊക്കിപിടിച്ചു നടക്കുന്നവർ എന്ത് പറയും?

ഏത് മതവിശ്വാസത്തിലും ജീവിക്കാനും, തന്റെ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അനുവാദം നൽകുന്നുണ്ട്. ഹിന്ദുക്കൾക്ക് ആ മൗലിക അവകാശം ഇല്ല എന്ന് നിങ്ങൾ വായിച്ച ഭരണഘടനയിൽ ഉണ്ടോ?

ഇന്ത്യൻ ഭരണഘടനയെക്കാൾ ഇഷ്ടം ‘ശരി അത്ത്’ നിയമം ആണെന്ന് പ്രസംഗിച്ച കോൺഗ്രസ്‌ എം പി യുടെ വാക്കുകൾ കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്..!

കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കോഴയായി മാസപ്പടി വാങ്ങുന്ന മഹതിയുടെ പിതാവ് പറയുന്നു ‘മത നിരപേക്ഷതയാണ് ഇന്ത്യയുടെ ആത്മാവ്, ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്’ എന്ന്..!

ഇതേ മഹാൻ ആണ് ഒരു മതത്തിന്റെ ഭക്ഷണ രീതിയാണ് മഹത്തരം ആണ് എന്ന് പറഞ്ഞ് ഭരണഘടന പദവിയിൽ ഇരുന്ന് അത് പ്രൊമോട്ട് ചെയ്ത് നടക്കുന്നത്. ഇതേ മഹാൻ തന്നെയാണ് കുഞ്ഞുങ്ങളെ അടക്കം ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും ചവിട്ടുകയും എന്നിട്ട് അത് ആഘോഷിക്കുകയും ചെയ്ത മത ഭീകര സംഘടനയെ പിന്തുണച്ച് നാട് മുഴുവൻ സമ്മേളനം നടത്തിയത്.

വേറൊരാൾ മുസ്ലിം ലീഗിനെ പേടിച്ച് അയോദ്ധ്യയിൽ പോകാതെ ടൂർ നടത്തുന്നു. ഇന്ത്യ മുഴുവൻ അയോദ്ധ്യയിൽ ആകുമ്പോൾ, ചത്തിട്ടില്ല എന്ന് കാണിക്കാൻ ഏതോ നാട്ടിൽ പോയി ക്രമസമാധാന പ്രശ്നം ഉണ്ടാക്കി നാടകം നടത്തുന്നു. സാധാരണ ഗതിയിൽ ആ മഹാൻ കക്കൂസിൽ പോയാൽ പോലും ബ്രേക്കിങ്ങ് ന്യൂസ്‌ ആക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ പോലും അയാളെ പൂർണമായും അവഗണിച്ചു, അതോടെ അതും ചീറ്റി.

ബിജെപി പറഞ്ഞതേ ചെയ്യുന്നുള്ളൂ. അവർ ഇനിയും പലതും പറഞ്ഞിട്ടുണ്ട്, അതൊക്കെ അവരുടെ പ്രകടന പത്രികയിൽ ഉണ്ട് താനും. അത് കണ്ടിട്ട് തന്നെയാണ് ജനം ബിജെപിയെ അധികാരത്തിൽ എത്തിച്ചതും, ഇനിയും തുടർ ഭരണം നൽകാൻ പോകുന്നതും.

‘ബാബറി’ മറക്കില്ല എന്നൊക്കെ പറഞ്ഞ് മോങ്ങുന്നവർ ചെയ്യേണ്ടത് അയോധ്യയിൽ ഉയരുന്ന പുതിയ പള്ളിക്ക് സംഭാവന ചെയ്യുകയാണ്. പണം ഇല്ലാത്തത് കൊണ്ടാണ് പള്ളി നിർമാണം നടക്കാത്തത്. മുസ്ലിങ്ങൾക്ക് ‘മക്ക’ എങ്ങനെ ആണോ അതുപോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യ. അതുകൊണ്ടാണ് രാമക്ഷേത്ര നിർമാണത്തിന് ആവശ്യമായ 1800 കോടി രൂപയുടെ സ്ഥാനത്ത് 3500 കോടി സംഭാവനയായി ലഭിച്ചത്.

‘ബാബറി’ അനേകം മുസ്ലിം പള്ളികളിൽ ഒന്ന് മാത്രം ആയത് കൊണ്ട്, ഉത്തരേന്ത്യൻ മുസ്ലിങ്ങൾ കാര്യമായി സംഭാവന ഒന്നും നൽകില്ല. കേരളത്തിൽ നിന്നുള്ള ‘ബാബറി’ സ്നേഹികൾ ഉദാരമായി സംഭാവന നൽകുക എന്നേ ഈ അവസരത്തിൽ പറയാനുള്ളൂ. പള്ളി നിർമാണ ചുമതലയുള്ള പള്ളി ട്രസ്റ്റിനും ആകെ പ്രതീക്ഷ കേരളത്തിലെ ‘ബാബറി’ സ്നേഹികളെ ആണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രമ്യമായി പരിഹരിക്കപെടുമായിരുന്ന അയോദ്ധ്യ വിഷയം കുത്തിത്തിരിപ്പ് ഉണ്ടാക്കി വഷളാക്കിയത് കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാരാണ് എന്ന് കെ കെ മുഹമ്മദ്‌ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ആർക്കിയോളജിസ്റ്റ് കഴിഞ്ഞ ദിവസവും പറയുക ഉണ്ടായി.

കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെ സംബന്ധിച്ച് കുത്തിത്തിരിപ്പിനുള്ള ഒരു വിഷയം കൂടി ഇല്ലാതായി. ഇനിയിപ്പോൾ വേറെ എന്തെങ്കിലും കണ്ടെത്തണം.

ബിജെപി അയോധ്യയുടെ പേരിൽ രാഷ്ട്രീയം കളിച്ച് നേട്ടം കൊയ്യുകയാണ് എന്ന് ചിലർ. അയോദ്ധ്യ ക്ഷേത്രം ഇന്ന് വീണ്ടും നിർമിച്ചു എങ്കിൽ അതിന്റെ പൂർണ ക്രെഡിറ്റും ബിജെപിക്ക് തന്നെ ഉള്ളതാണ്. അവർ ഇല്ലായിരുന്നു എങ്കിൽ അയോദ്ധ്യ ക്ഷേത്രം എന്ന 500 കൊല്ലത്തെ സ്വപ്നം ഭൂരിപക്ഷം ആയിരുന്നിട്ട് കൂടി ഹിന്ദുക്കൾക്ക് പൂവണിയിക്കാൻ കഴിയില്ലായിരുന്നു.

കാലം മാറുകയാണ്. ഭീഷണിപ്പെടുത്തിയും, ഒറ്റപ്പെടുത്തിയും, പരിഹസിച്ചും വിശ്വാസികളെ നിശബ്ദരാക്കി ഒരു സാംസ്‌ക്കാരിക അധിനിവേശം നടത്താം എന്ന മോഹം ഒന്നും ഇനി നടക്കില്ല. ഒരു വശത്ത് പരസ്യമായി മത തീവ്രവാദികൾക്ക് ഓശാന പാടുകയും, കൊലവിളികൾ നടത്തുകയും, മറുവശത്ത് ജനാധിപത്യവും, മതേതരത്വവും, ഇന്ത്യൻ ഭരണഘടനയും പ്രസംഗിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഇരട്ടത്താപ്പ് ഇനി ചെലവാകില്ല.

നിങ്ങൾ ഇപ്പോൾ ഉയർത്തി പിടിച്ച ഇന്ത്യൻ ഭരണഘടനയുടെ രൂപത്തിൽ തന്നെ ആയിരിക്കും നിങ്ങൾക്കുള്ള അടുത്ത പണി. അതിന് ഇനി അധികം താമസം ഉണ്ടാകില്ല.

Tags: constitutionRam Mandir
Share5TweetSendShare

Latest stories from this section

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

Discussion about this post

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies