കോയമ്പത്തൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ. സമൂഹമാദ്ധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ അച്ഛന് കുഞ്ഞിനെ തേടി പോലീസിനെ സമീപിച്ചിരിക്കുകയാണ.്
ഇന്ന് രാവിലെയാണ് കുഞ്ഞ് തന്റേതാണെന്ന് അറിയിച്ച് തൃശൂര്‍ സ്വദേശിയായ പിതാവ് കോയമ്പത്തൂരില്‍ എത്തിയത്. എന്നാല്‍, കുഞ്ഞിന്റെ അമ്മ കൂടി എത്തിയ ശേഷമേ കുഞ്ഞിനെ കൈമാറാന്‍ കഴിയൂ എന്ന് പോലീസും ബാലാവകാശ കമ്മീഷനും അറിയിച്ചു. ഇതോടൊപ്പം യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും പിന്നീട് തീരുമാനിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തിരുച്ചിറപ്പിള്ളി സ്വദേശിനിയായ യുവതിയാണ്് ബസില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത്.
വെള്ളിയാഴ്ച്ചയാണ് സംഭവം. തിരക്കേറിയ ബസില്‍ കയറിയ യുവതി കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ കയ്യില്‍ നല്‍കുകയായിരുന്നു. കോയമ്പത്തൂര്‍ എത്തിയതിന് ശേഷം കുഞ്ഞിനെ വാങ്ങാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് യുവതി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി മുങ്ങി. കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് യുവതിയെ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് യാത്രക്കാര്‍ പോലീസിനെ അറിയിക്കുകയും പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്്തു. സമൂഹമാദ്ധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടതോടെയാണ് കഞ്ഞിന്റെ പിതാവ് കോയമ്പത്തൂര്‍ പോലീസിനെ സമീപിച്ചത്.
കോളേജ് പഠനകാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കുടംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരും പിന്നീട് കോയമ്പത്തൂരില്‍ താമസിച്ചു. വിവാഹം നടന്ന് തൊട്ട് പിന്നാലെയാണ് യുവാവിന്റെ പിതാവ് മരിച്ചത്. മരണത്തിന് കാരണം പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോന്നു. ഇതോടെ യുവതി വിഷാദത്തിലേക്ക് പോയതായും പോലീസ് വിശദീകരിക്കുന്നു.
Discussion about this post