ദാവോസ്: മഹാരാഷ്ട്രയും തെലങ്കാനയും അടക്കം ട്രില്യൺ കണക്കിന് ഡോളറുകളുടെ നിക്ഷേപം ആണ് ദാവോസിൽ ഈ കഴിഞ്ഞ ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യ സ്വീകരിച്ചത്. ഇന്ന് ലോകത്തിനു മുന്നിൽ ഇന്ത്യയെ സ്വയം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും, ലോക രാജ്യങ്ങൾ ഇന്ത്യയെ തേടി ഇങ്ങോട്ട് വരുന്ന സാഹചര്യം ആണെന്നും തുറന്ന് പറഞ്ഞത് ഇന്ത്യൻ വ്യവസായിയും എയർടെൽ സ്ഥാപകനും ആയ സുനിൽ മിത്തൽ ആയിരിന്നു. അത്തരത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ തിളങ്ങി നിന്ന വേദിയിൽ ഒന്നും ആകാനാകാതെ നിൽക്കുന്ന ദയനീയ കാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുടേതായി കണ്ടത്
ചൈന ഇപ്പോഴും ഒരു തിളങ്ങുന്ന സ്ഥലമാണെന്നും അതിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ സ്ഥാനത്താണെന്നും ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിക്കാനുള്ള വലിയ ശ്രമം തന്നെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും നിക്ഷേപകരുടെ ഇടയിൽ കാര്യമായ പ്രതിഫലനങ്ങൾ ചൈനയുടെ നേർക്ക് ഉണ്ടാകാത്തത് അവർക്ക് വലിയ ക്ഷീണമായി.
ചൈനീസ് പ്രീമിയർ ലി ക്വിയാങ്ങ് തന്നെ ലോക സാമ്പത്തിക ഫോറത്തിൽ വന്നത്, ചൈനീസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ വർഷങ്ങളിൽ വലിയ കുഴപ്പമില്ലാത്ത പ്രകടനം തന്നെ നടത്തിയിട്ടും അവരുടെ ആത്മവിശ്വാസമില്ലായ്മ തുറന്ന് പ്രകടിപ്പിക്കുന്നത് ആയിരിന്നു. ചൈനയുടെ പവർ റാങ്കിങ്ങിൽ രണ്ടാമതായ അവരുടെ പ്രീമിയർ ലി ക്വിയാങ്ങ് സാമ്പത്തിക ഫോറത്തിൽ വന്നത് എത്രമാത്രം നിരാശരാണ് ചൈന എന്ന രാജ്യം എന്നതിന്റെ തുറന്ന തെളിവാണ്. ഇത് നിക്ഷേപകർക്കിടയിലും പ്രതിഫലിച്ചു
ആഴത്തിലുള്ള റിയൽ എസ്റ്റേറ്റ് പ്രതിസന്ധി, പ്രാദേശിക സർക്കാരുകൾ നേരിടുന്ന കടക്കെണി, കുറഞ്ഞ ഡിമാൻഡും ഉയർന്ന നിക്ഷേപവും തമ്മിലുള്ള അസന്തുലിതാവസ്ഥ നേരിടൽ, തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ കിടക്കുന്നതിനാൽ, അവയെ സംബന്ധിച്ച ഒരു മാർഗ്ഗരേഖ ഇത്തവണ ചൈന അവതരിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്തരത്തിലൊന്ന് ചൈനയിൽ നിന്നും ലഭിക്കാത്തതും നിക്ഷേപകർക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
ചൈനീസ് ജനത ഈ കുഴക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ പണം ചെലവഴിക്കാൻ തയ്യാറല്ലെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സ്ഥലത്തേക്ക് നിക്ഷേപിക്കാൻ ആരും തയ്യാറാവുകയില്ല എന്നതും ഒരു ഘടകമായി.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്നാം ടേമിലെ അധികാര കേന്ദ്രീകരണമാണ് മറ്റൊരു മൂലകാരണങ്ങളിലൊന്ന്. ഇത് നയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താഴ്ന്ന ഭരണ തലങ്ങളിൽ അവ്യക്തത സൃഷ്ടിക്കുന്നു. അതിനാൽ തന്നെ നയങ്ങൾ രൂപീകരിക്കുമ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാകും.
രാഷ്ട്രീയത്തിൽ നിന്നും സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമായി നിലനിർത്തിക്കൊണ്ട് ഡെങ് സിയാവോ പിംഗ് രൂപീകരിച്ച സാമ്പത്തിക നയം ആണ് എൺപതുകളുടെ അവസാനങ്ങളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ചൈനീസ് സമ്പദ് വ്യവസ്ഥയെ നമ്മൾ ഇന്ന് കാണുന്ന കുതിപ്പിലേക്കെത്തിച്ചത്. എന്നാൽ അതിന്റെ നേർ വിപരീതമായ, അധികാര കേന്ദ്രീകരണമാണ് ഷി ജിൻ പിംഗ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതുപോലെ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്നു
ഇതൊക്കെ വ്യക്തമാക്കുന്നത് ഘടനപരമായി ചൈനീസ് സമ്പദ് വ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ട് എന്നാണ്. അതിന്റെ പ്രധാന കാരണം ഷി ജിൻ പിംഗ് തന്നെയാണ്. ഇത്തരത്തിൽ മുന്നോട്ട് പോകാനാണ് ചൈന തീരുമാനിക്കുന്നതെങ്കിൽ അതിന്റെ അന്ത്യം ആസന്നമാണെന്നു മാത്രമേ പറയാൻ കഴിയൂ. അതിന്റെ ലക്ഷണങ്ങളാണ് ഈ കഴിഞ്ഞ ലോക സാമ്പത്തിക ഫോറത്തിൽ കണ്ടത്
Discussion about this post