ജയ്പൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഇന്ത്യൻ രുചികൾ നുണയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാജസ്ഥാനിലെ ജയ്പൂർ സന്ദർശിച്ച ഇരുവരും നഗരത്തിലെ പ്രശസ്തമായ സാഹു ടീ സ്റ്റാളിൽ നിന്ന് വാങ്ങിയ ഒരു കപ്പ് മസാല ചായ കുടിച്ച് സംഭാഷണത്തിൽ ഏർപ്പെട്ടു. നേതാക്കൾക്ക് വിളമ്പിയ മസാല ചായയ്ക്ക് രണ്ട് രൂപ ടോക്കൺ പേയ്മെന്റായി കടക്കാരൻ സ്വീകരിച്ചു . ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പേയ്മെന്റ് ഇടപാടിന് യുപിഐ ആണ് ഉപയോഗിച്ചത്.
അതേസമയം ഡൽഹിയിൽ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി മാക്രോൺ പങ്കെടുക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈന്യത്തിൽ നിന്നുള്ള ഒരു സംഘം പങ്കെടുക്കുന്നുണ്ട്.








