ഇടുക്കി: പോലീസിനെതിരെ ആരോപണവുമായി വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. തനിക്കെതിരെ പോലീസ് കേസെടുത്തത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്ന് ആണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
കേസില്‍ കുറ്റവിമുക്തനായ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പിതാവിനെതിരെ പോലീസ് കേസെടുത്തത്. അർജുനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കാനിരിക്കെയാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം ആറിനാണ് അർജുന്റെ ബന്ധുവായ പാൽരാജ് പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പാൽരാജും പോലീസിന് പരാതി നല്‍കുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തത്.
Discussion about this post