വാഷിംഗ്ടൺ: അമേരിക്കയിൽ നടപ്പിലാക്കിയ നൈട്രജൻ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്‌ക്കെതിരെ ആരോപണങ്ങളുമായി സാക്ഷി. വധശിക്ഷയ്ക്ക് വിധേയനായ കെന്നത്ത് സ്മിത്തിന്റെ ആത്മീയ ഉപദേഷ്ടാവായിരുന്ന പുരോഹിതനാണ് ആരോപണവുമായി രംഗത്തെത്തിയത്.
വാതകം ഉപയോഗിച്ചാൽ തൽക്ഷണംം മരിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും മിനിറ്റുകളോളം സ്മിത്ത് മരണവെപ്രാളം കാണിച്ചു. 10 മിനിറ്റോളം ബോധാവസ്ഥയിലായിരുന്നുവെന്നും പിന്നീടാണ് മരിച്ചതെന്നും പുരോഹിതൻ പറയുന്നു. ഹൊറർ ഷോ’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ജയിൽ ജീവനക്കാർക്ക് പോലും ഞെട്ടൽ മറയ്ക്കാൻ കഴിയുന്നില്ലെന്ന് പുരോഹിതൻ കൂട്ടിച്ചേർത്തു.
‘അവരുടെ മുഖത്ത് വ്യക്തമായ ഞെട്ടലും ആശ്ചര്യവും ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ എന്താണെന്ന് അറിയാൻ പ്രയാസമാണ്, പക്ഷേ എന്റെ മുന്നിലുള്ള ആളുകളുടെ മുഖത്ത് ഞാൻ കണ്ടത് എന്താണെന്ന് എനിക്കറിയാം.ഹോളിവുഡിന് വേണ്ടി നിർമ്മിച്ച ഒരു രംഗം പോലെയാണ് അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ വിട്ടുപോകാത്ത ഒരു രംഗമാണെന്ന് പുരോഹിതൻ കൂട്ടിച്ചേർത്തു.
ജലത്തിൽ നിന്നും പുറത്തിട്ട മത്സ്യത്തെ പോലെ സ്മിത്ത് ഏറെ നേരം പിടഞ്ഞെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.
1988ൽ കെന്നത്ത് സ്മിത്തും കൂട്ടാളികളും ചേർന്ന് ഒരു പ്രസംഗകന്റെ ഭാര്യയെ കൊല്ലപ്പെടുത്തിയിരുന്നു. 10 തവണ കുത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെന്നത്തിന് കോടതി വധശിക്ഷ വിധിച്ചത്












