Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അംബേദ്‌കറല്ല നെഹ്രുവാണ് ഭരണഘടന ഉണ്ടാക്കിയത്, വിചിത്ര വാദവുമായി ഭരണഘടനാ ശില്പിയെ അപമാനിച്ച് കോൺഗ്രസ്; കടുത്ത ഭാഷയിൽ വിമർശിച്ച് ബി ജെ പി

1952 ലെ തിരഞ്ഞെടുപ്പിൽ ബാബാ സാഹിബിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി അവർ അദ്ദേഹത്തെ അപമാനിച്ചു. 1953-54 തെരഞ്ഞെടുപ്പിലും അവർ അത് തന്നെ ആവർത്തിച്ചു

by Brave India Desk
Jan 27, 2024, 08:56 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അംബേദ്‌കർ ആണ് ഭരണഘടനയുണ്ടാക്കിയത് എന്നതാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കളവെന്ന വിചിത്ര വാദവുമായി കോൺഗ്രസ്.

കോൺഗ്രസ് നേതാവും നെഹ്‌റു കുടുംബത്തിന്റെ അടുപ്പക്കാരനുമായ സാം പിട്രോഡയാണ് ഈ വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് സുധീന്ദ്ര കുൽക്കർണിയുടെ ഒരു പോസ്റ്റ് പങ്കു വച്ച് കൊണ്ടാണ് പിട്രോഡ തന്റെ നിലപാട് വ്യക്തമാക്കിയത്. അംബേദ്കറാണ് ഭരണഘടനാ ഉണ്ടാക്കിയതെന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ കളവാണെന്ന് പറയുന്ന പോസ്റ്റിൽ അംബേദ്‌കർ അല്ല മറിച്ച് ജവാഹർലാൽ നെഹ്രുവാണ് ഭരണഘടനക്ക് കൂടുതൽ സംഭാവന നൽകിയതെന്ന വാദമാണ് ഉയർത്തുന്നത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

അതെ സമയം സാം പിത്രോദയുടെ പ്രസ്താവനകൾ ഉദ്ധരിച്ച് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രംഗത്തെത്തി. അംബേദ്കറിനെതിരെ കോൺഗ്രസിന്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ചരിത്രത്തിലുടനീളം അംബേദ്കറിനെ കോൺഗ്രസ് ദ്രോഹിച്ചിരുന്ന കാര്യം വസ്തുതകൾ എടുത്തു കാട്ടി വെളിപ്പെടുത്തി

“ബാബാ സാഹിബിനെ അപമാനിക്കാനുള്ള കോൺഗ്രസിൻ്റെ മാനസികാവസ്ഥ വ്യക്തമാണ് . നിങ്ങളെ ചരിത്രത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. 1952 ലെ തിരഞ്ഞെടുപ്പിൽ ബാബാ സാഹിബിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. അവർ ) അദ്ദേഹത്തെ അപമാനിച്ചു. 1953-54 തെരഞ്ഞെടുപ്പിലും അവർ അത് തന്നെ ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാബ സാഹിബിനെ കോൺഗ്രസ് രണ്ട് തവണ തടഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാ നിർമ്മാണത്തിൽ അംബേദ്കർ വലിയ പങ്കുവഹിച്ചതായി രാജ്യത്തിനാകെ അറിയാം…” അറിയില്ല എന്ന് നടിക്കുന്നത് കോൺഗ്രസ് മാത്രമാണ് മേഘ്‌വാൾ പറഞ്ഞു.

ബോംബെ യൂണിവേഴ്‌സിറ്റിയിലെ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, കൊളംബിയ യൂണിവേഴ്‌സിറ്റിയിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും സാമ്പത്തികശാസ്ത്രം പഠിച്ച അംബേദ്കർ, യഥാക്രമം 1927-ലും 1923-ലും ഡോക്ടറേറ്റ് നേടി, 1920-കളിൽ ഈ പറഞ്ഞ പ്രശസ്ത സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ബിരുദം നേടിയ ചുരുക്കം ചില ഇന്ത്യൻ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം.

രണ്ട് ബിരുദാനന്തര ബിരുദവും ബാർ-അറ്റ്-ലോയും കൂടാതെ, അദ്ദേഹത്തിന് നാല് ഡോക്ടറൽ ബിരുദങ്ങളും കൂടാതെ നിരവധി യൂറോപ്യൻ ഭാഷകളും (സംസ്കൃതം ഉൾപ്പെടെയുള്ള കുറച്ച് ഇന്ത്യൻ ഭാഷകളും) അറിയാമായിരുന്നു. ശ്രീ ബുദ്ധന്റെ ഭാഷയായ പാലിയിൽ ഒരു നിഘണ്ടുവും രചിച്ച അദ്ദേഹം ദക്ഷിണേഷ്യയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച് ഡി ബിരുദം നേടിയ ആദ്യ വ്യക്തിയാണ്.

ഇനി നെഹ്രുവിന്റെ കാര്യം എടുക്കുകയാണെങ്കിൽ, അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളും ഉന്നതനായ കോൺഗ്രസ് നേതാവും ആയ മോത്തിലാൽ നെഹ്രുവിന്റെ മകനായി ജനിച്ച ജവാഹർലാൽ സ്വകാര്യ അദ്ധ്യാപകരുടെ കീഴിൽ തന്റെ വീട്ടിൽ വച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പതിനഞ്ചാമത്തെ വയസ്സിൽ, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി, ഹാരോയിൽ രണ്ടുവർഷത്തിനുശേഷം, കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്നു, അവിടെ വച്ചാണ് അദ്ദേഹം പ്രകൃതിശാസ്ത്രത്തിൽ തന്റെ ബിരുദം എടുത്തത്. 1912-ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം നേരിട്ട് തന്റെ പിതാവിന്റെ മേൽനോട്ടത്തിൽ രാഷ്ട്രീയത്തിൽ മുഴുകി

അതെ സമയം ഒരു ദളിത് സമുദായത്തിൽ ജനിച്ച അംബേദ്‌കർ അന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ള വ്യക്തിയായിട്ടും അനവധി അവഹേളനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു.

അന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വ്യക്തിയെയും നെഹ്രുവിനെയും താരതമ്യപ്പെടുത്തുന്നത് തന്നെ കൊടിയ പാപമാണ്.

ഇത് കൂടാതെ സ്വതന്ത്ര ലബ്ദിക്ക് ശേഷം നെഹ്‌റുവിന് അംബേദ്കറോടുള്ള പക പ്രശസ്തമാണ്. 1950 കളിലെ ആദ്യ ഇലക്ഷനുകളിലും പിന്നീടുള്ള ബൈ ഇലക്ഷനിലും കോൺഗ്രസ് പാർട്ടിയാണ് തങ്ങളുടെ ആദ്യ നിയമ മന്ത്രിയും ഭരണഘടനാ ശില്പിയും ആയ അംബേദ്കറിനെ പരാജയപ്പെടുത്തിയത് എന്ന് അറിയുമ്പോഴാണ് എന്തായിരുന്നു കോൺഗ്രസ് എന്നും അവർക്ക് ആരായിരുന്നു അംബേദ്‌കർ എന്നും നമുക്ക് മനസിലാവുക. അങ്ങനെയുള്ള കോൺഗ്രസ് ഇന്ന് അംബേദ്കറിനെ തള്ളിപ്പറയുന്നതിൽ നമുക്ക് ഒരു അത്ഭുതവും കാണാനാകില്ല, മറിച്ച് ചില സമയങ്ങളിലെങ്കിലും രാഹുൽ ഗാന്ധിയെ പോലുള്ളവർ അംബേദ്കറിനെ ഏറ്റെടുക്കുന്നത് കാണുമ്പോഴാണ് അത് എത്ര മാത്രം അശ്ലീലം ആണെന്ന് നമുക്ക് മനസിലാകുന്നത്

Tags: Baba saheb Ambedkarsam pitrodacongress insulting Ambedkar
Share3
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies