കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ ഭക്ഷണ വിതരണ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് സ്വിഗ്ഗി. ഇതോടെ ലക്ഷദ്വീപി ഓൺലൈൻ ഭക്ഷ്യ വിതരണം ആരംഭിക്കുന്ന ആദ്യത്തെ പ്ലാറ്റ്ഫോമാകും സ്വിഗ്ഗി. ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും മികച്ച പ്രാദേശിക റസ്റ്റോറന്റുകളിൽ നിന്നുളള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്.
ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറി, 100 രൂപ വരെയുളള ഓർഡറുകൾക്ക് 50 ശതമാനം കിഴിവ് തുടങ്ങിയ പ്രത്യേക ലോഞ്ച് ഓഫറുകൾ ഉണ്ടാകും. തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും ഭക്ഷ്യ വിതരണമെന്നാണ് വിവരം.
എല്ലാ ഡെലിവറികളും സൈക്കിളിലായിരിക്കും നടത്തുക. ദ്വീപിന്റെ മനോഹാരിത നിലനിർത്താനാണ് നടപടി.
Discussion about this post