വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് . സുല്‍ത്താന്‍ബത്തേരിയിലെ ചേകാടിയിലാണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ചേകാടിയിലേക്ക് കാറില്‍ പോവൂകയായിരുന്നു ഇരുവരും. വനപാതയില്‍ നിന്നെത്തിയ കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു .ആക്രമണത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെയും കാട്ടാന ആക്രമിച്ചിരുന്നു. ആനയുടെ മുന്നില്‍ നിന്ന് തലനാരിഴക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്.
ചേകാടിയിലേക്കുള്ള വഴികളെല്ലാം വനപാതകളാണ്. വാഹനങ്ങളില്‍ പോവുന്നവര്‍ ഭയന്നാണ് യാത്ര ചെയ്യുന്നത്. രാത്രിയായാല്‍ ജനങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പേടിയാണ് എന്നും നാട്ടുകാര്‍ പറഞ്ഞു.












