ടെഹ്‌റാൻ: പാകിസ്താനും ഇറാനും തമ്മിലുള്ള ശത്രുത അടുത്തൊന്നും തീരില്ല എന്ന സൂചന നൽകി മറ്റൊരു കൂട്ടക്കൊല കൂടി. ഇറാൻ്റെ തെക്കുകിഴക്കൻ അതിർത്തി പ്രദേശത്ത് ശനിയാഴ്ച അജ്ഞാതരായ തോക്കുധാരികൾ ഒമ്പത് പാകിസ്ഥാൻ തൊഴിലാളികളെ കൊലപ്പെടുത്തിയതായി വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താൻ.ഇറാനിലെ പാകിസ്താൻ എംബസി ആണ് ഇതിനെ കുറിച്ചുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
” സാരാവനിൽ 9 പാക്കിസ്ഥാനികൾ കൊല്ലപ്പെട്ട ദാരുണമായ സംഭവം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് . മരണമടഞ്ഞ കുടുംബങ്ങൾക്ക് പാകിസ്താൻ എംബസി പൂർണ്ണ പിന്തുണ നൽകും, ഈ വിഷയത്തിൽ പൂർണ്ണ സഹകരണം നൽകാൻ ഞങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു”. ടെഹ്‌റാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് മുദാസിർ ടിപ്പി സമൂഹ മാദ്ധ്യമമായ എക്‌സിൽ വെളിപ്പെടുത്തി
അതെ സമയം വിദേശ തൊഴിലാളികൾ മരണപെട്ടു എന്ന് മാത്രമാണ് ഇറാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ പാകിസ്താൻ എംബസി നേരിട്ട് പ്രസ്താവനയിറക്കിയിട്ടും സംഭവത്തെ നിസാരവത്കരിച്ചു കൊണ്ട് ഇറാൻ പെരുമാറുന്നത് ഇത് അറിയാതെ സംഭവിച്ചതല്ല എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്
“ഇത് ഭയാനകവും നിന്ദ്യവുമായ സംഭവമാണ്, ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു. “ഞങ്ങൾ ഇറാനിയൻ അധികാരികളുമായി സമ്പർക്കം പുലർത്തുകയും , സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കേണ്ടതിൻ്റെയും അതിൽ ഉൾപ്പെട്ടവർക്കെതിരെ ഉടനടി നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അടിവരയിടുകയും ചെയ്യുന്നു അവർ കൂട്ടിച്ചേർത്തു
കഴിഞ്ഞയാഴ്ച നടന്ന മിസൈൽ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തിരികെ വിളിച്ച തങ്ങളുടെ സ്ഥാനപതിമാർ വീണ്ടും അവരുടെ പ്രവർത്തനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സ്ഫോടനം നടന്നിരിക്കുന്നത്. പരസ്പരം സഹോദര രാഷ്ട്രം എന്നൊക്കെ വിളിച്ചു സുഖിപ്പിക്കുന്നുണ്ടെങ്കിലും പാകിസ്താനും ഇറാനും തമ്മിലുള്ള അടി അടുത്തൊന്നും തീരില്ല എന്ന് തന്നെയാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്









Discussion about this post