ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. 40 നും 45നും ഇടയില്‍ പ്രായം വരുന്ന ഒരു മദ്ധ്യവയസ്കനാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡാബ്രി സ്വദേശിയാണിയാള്‍.
മുഖ്യമന്ത്രിയുടെ വീടിന്റെ കോംപൗണ്ടിലേയ്ക്ക് ഇയാള്‍ എന്തോ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് അല്‍പ്പസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് തുറന്നിരുന്നു. ഉടന്‍ ഇയാള്‍ അകത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഗാര്‍ഡുകള്‍ ഇത് തടയുകയും ബലപ്രയോഗമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഇയാളുടെ വായില്‍ നിന്ന് നുരയും പതയും വരുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. വിഷം കഴിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അപകടനില തരണം ചെയ്തു.
ഇന്നലെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് മീംറ്റിഗിനായി കെജ്രിവാള് കൊല്‍ക്കത്തയിലായിരുന്ന സമയത്താണ് സംഭവം. ബലാത്സംഗ കേസില്‍ ഇയാളെ പൊലീസ് തിരഞ്ഞിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന പരാതിയുമായി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതാണ് എന്നായിരുന്നു വിശദീകരണം. ആശുപത്രി വിട്ടാലുടന്‍ ബലാത്സംഗ കേസിന് പുറമെ ആത്മഹത്യാശ്രമത്തിനുള്ള കേസ് കൂടി ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post