പത്താന്‍കോട്ട്: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലെത്തി സന്ദര്‍ശനം നടത്തി. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി മേഖലകളില്‍ വ്യോമനീരീക്ഷണം നടത്തുകയും ചെയ്തു.
സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. മോദിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
പത്താന്‍കോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്ഥാന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ അന്വേഷണത്തിന് തീരുമാനിച്ചത്.
Discussion about this post