ലക്‌നൗ: ഇസ്ലാമിസ്റ്റുകൾ ഹിന്ദുക്ഷേത്രത്തങ്ങളെ ആക്രമിച്ചതിനെ നിസാരവത്കരിക്കാൻ ശ്രമിച്ച് ഇസ്ലാമിക പണ്ഡിതനായ അതിഖ് ഉർ റഹ്‌മാൻ. ഇത് കൂടാതെ ഹിന്ദു ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാത്തതിന്റെ ക്രെഡിറ്റ് മുസ്ലീം സമൂഹത്തിന് നൽകണമെന്ന് ഇസ്ലാമിക പണ്ഡിതൻ അവകാശപ്പെട്ടു.ഒരു ദേശീയ മാദ്ധ്യമത്തിലെ പാനൽ ചർച്ചയ്ക്കിടെയാണ് അതിഖ് ഉർ റഹ്‌മാന്റെ പരാമർശം.
‘മുസ്ലിം പക്ഷത്തിന് എല്ലാം തുടച്ചുമാറ്റാമായിരുന്നു. മന്ദിറിന്റെ എല്ലാ അടയാളങ്ങളും തുടച്ചുമാറ്റാമായിരുന്നു, പക്ഷേ അവർ അത് സൂക്ഷിച്ചു.”എന്തുകൊണ്ടാണ് അവർ അത് സൂക്ഷിച്ചത്? കാരണം അത് വെല്ലുവിളിക്കപ്പെടില്ലെന്ന് അവർക്ക് ഉറപ്പ് നൽകിയിരുന്നു. അവർ ആ പുരാവസ്തുക്കളെ ബഹുമാനിക്കുകയും ചെയ്തുവെന്ന് ഇസ്ലാമിക പണ്ഡിതൻ പറയുന്നു.
‘ഇതിൽ നിന്ന് ഒരു പ്രശ്നം ഉണ്ടാക്കുന്നതിന് പകരം നിങ്ങൾ ഈ വസ്തുതയെ അഭിനന്ദിക്കണം. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്മാരകങ്ങളായതിനാൽ അവ നിലനിർത്തിയതിന് നിങ്ങൾ അഭിനന്ദിക്കണമെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
ഹൈന്ദവ ക്ഷേത്രത്തിന് മുകളിൽ മസ്ജിദ് നിർമ്മിച്ചതിനാൽ മുസ്ലീങ്ങൾക്ക് ഗ്യാൻവാപി മസ്ജിദിൽ നമസ്‌കരിക്കാനാകില്ലെന്ന് പാനൽ ചർച്ചയിൽ അതിഖ് ഉർ റഹ്‌മാൻ സമ്മതിച്ചിരുന്നു








