ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടിയിൽ തോപ്രാംകുടി സ്‌കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് അമ്മയെയും കുഞ്ഞിനെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടന തന്നെ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായി സമീപവാസികൾ പറയുന്നു. ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post