ന്യൂഡൽഹി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, 2024 ൽ ജനം ഭരണതുടർച്ച നൽകുമെന്ന പ്രതീക്ഷ പങ്കുവച്ചു.
യുവത്വമുള്ള നമ്മുടെ രാജ്യത്തിന് ഉയര്‍ന്ന അഭിലാഷങ്ങളും വര്‍ത്തമാനകാലത്തെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി വീണ്ടും ജനങ്ങളാല്‍ ശക്തമായ ഒരു ജനവിധിയോടെ ഞങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
2014ല്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കുമ്പോള്‍ രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയായിരുന്നു. ‘സബ്കാ സത് സബ്കാ വികാസ്’ ഈ മന്ത്രമേറ്റെടുത്ത് സര്‍ക്കാര്‍ ആ വെല്ലുവിളികളെ അതിജീവിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി 2047 ൽ വികസിതഭാരതം ലക്ഷ്യമാണെന്ന് ആവർത്തിച്ചു. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നൽകിയെന്ന് ചൂണ്ടിക്കാട്ടി.
Discussion about this post