മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്റ പേരില്‍ രാജകുടുംബം നല്‍കുന്ന ശിവ സമ്മാന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.ഫെബ്രുവരി 19ന് മഹാരാഷ്ട്രയിലെ സത്താറയിലാണ് പുരസ്‌കാര വിതരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം കൊടുക്കുന്നത്. സതാരയിലെ സൈനിക സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ശിവജയന്തി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ശിവാജി മഹാരാജിന്റെ പതിമൂന്നാമത്തെ പിന്‍ഗാമിയായ ഛത്രപതി ഉദയന്‍ രാജെ ഭോസാലെയാണ് ഇക്കാര്യം അറിയിച്ചത്.
സത്താറ രാജകുടുംബവും ശിവഭക്തരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിഡ് പറഞ്ഞു.എല്ലാ ശിവഭക്തര്‍ക്കും ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ശിവജയന്തി ദിനത്തില്‍ പ്രധാനമന്ത്രി മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ രണ്ട് മാസത്തിനിടെ അദ്ദേഹം നടത്തുന്ന നാലാമത്തെ സന്ദര്‍ശനം ആയിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment