ലക്നൗ:അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് ദിവസം. 25 ലക്ഷത്തിലധികം ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 11 കോടിയിലധികം രൂപ വഴിപാടായി നല്‍കിയതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
വഴിപാടായി 8 കോടി രൂപ സംഭാവന ഭണ്ഡാരങ്ങളില് നിന്നും 3.5 കോടി രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈന്‍ പേയ്മെന്റുകളിലൂടെയും സംഭാവന ചെയ്തതായി ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ചാര്‍ജ് പ്രകാശ് ഗുപ്ത പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിലാണ് ഭക്തര്‍ക്ക് വഴിപാടുകള്‍ സംഭാവന ഇടാന്‍ നാല്് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് . അതിലാണ് ഭക്തര്‍ തുക കാണിക്കയായി സമര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ ഡിജിറ്റല്‍ സംഭാവനകള്‍ നല്‍കുന്നതിനായി 10 കംപ്യൂട്ടറെസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ, രാമ ഭക്തര്‍ക്ക് ചെക്കുകളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പേയ്മെന്റ് രീതികളിലൂടെയും വഴിപാട് നടത്താം. 11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും 14 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ വഴിപാട് പണം എണ്ണുന്നത്. സംഭാവനകള്‍ മുതല്‍ തുക കണക്കാക്കുന്നത് വരെയുള്ള മുഴുവന്‍ നടപടികളും സിസിടിവി നിരീക്ഷണത്തിലാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ കൊടും തണുപ്പിന് ശമനമായതോടെ വരും ആഴ്ചകളില്‍ ഭക്തരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാവുമെന്നാണ് പ്രകാശ് ഗുപ്ത പറയുന്നത്. എല്ലാ ഭക്തജനങ്ങള്‍ക്കും രാംലല്ലയുടെ ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post