ഹൊസൂർ: ഹൊസൂരിൽ തായ് വാൻ കമ്പനി പെഗാട്രോണുമായി ചേർന്ന് രണ്ടാമത്തെ ഐ ഫോൺ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി ടാറ്റ ഗ്രൂപ്പ് . പ്രവർത്തന സജ്ജമാകുന്നതോടു കൂടി നിലവിൽ വരാൻ പോകുന്ന ഹൊസൂരിലെ പ്ലാൻ്റ് ടാറ്റയുടെ ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ ഐഫോൺ അസംബ്ലി സംവിധാനംആയിരിക്കും. ചൈനയിൽ നിന്നും മാറി ഇന്ത്യയിൽ ഉല്പാദന സംവിധാനം വികസിപ്പിക്കാൻ ഒരുങ്ങുന്ന ആപ്പിളിനെ സംബന്ധിച്ചിടത്തോളം ടാറ്റയുമായുള്ള പങ്കാളിത്തം വളരെ പ്രധാനമാണ്.
ടാറ്റയും പെഗാട്രോണും തമ്മിലുള്ള സംയുക്ത സംരംഭം ടാറ്റയുടെ നിർമ്മാണ പദ്ധതികൾക്ക് സുപ്രധാന പിന്തുണ നൽകുന്ന ഒരു സംരംഭമായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . സാങ്കേതിക മേഖലയിലും എഞ്ചിനീയറിംഗ് പരമായും ഉള്ള സഹായങ്ങളാണ് പെഗാട്രോൺ ടാറ്റ ഗ്രൂപ്പിന് നൽകുവാൻ പോകുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് മഹാമാരി , ഭൗമ രാഷ്ട്രീയ പരമായ സംഘർഷങ്ങൾ എന്നിവ മൂലമുണ്ടായ തടസ്സങ്ങൾ കാരണം ചൈനയ്ക്ക് പുറത്ത് നിർമ്മാണം വൈവിധ്യവത്കരിക്കാൻ ഉദ്ദേശിക്കുന്ന ആപ്പിളിന് ടാറ്റയുടെ ശ്രമങ്ങളുടെ വിജയം അവരുടെ വിശാലമായ ലക്ഷ്യങ്ങൾക്ക് നിർണായകമാണ്. 2024 ഓട് കൂടെ ആപ്പിളിന്റെ മൊത്തം ഉത്പാദനത്തിന്റെ 12 മുതൽ 14 ശതമാനം വരെ ഇന്ത്യയിൽ നിന്ന് എന്ന നിലയിൽ നിന്നും 25 ശതമാനം എന്ന ലക്ഷ്യത്തിലേക്കെത്തിക്കാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്. ഇത് ഒരു ഉത്പാദക രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ആഗോള തലത്തിലുള്ള സാന്നിധ്യത്തിന് ശക്തി പകരും
Discussion about this post