തിരുവനന്തപുരം: ഒരാഴ്ച്ചത്തെ കുതിപ്പിന് ശേഷം സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. പവന് 46480 രൂപയാണ് ഇന്നത്തെ വിപണി വില. ജനുവരി 28 മുതൽ സ്വർണ്ണവിലയിൽ വർദ്ധനവുണ്ടായിരുന്നു.
കഴിഞ്ഞ ആറ് ദിവസത്തിനിടെ 460 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണ്ണത്തിന് 120 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ ഇന്ന് നേരിയ കുറവ് വന്നിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 15 രൂപ കുറഞ്ഞു. 4800 രൂപയാണ് വിപണി വില.
കഴിഞ്ഞ മാസം 20 മുതൽ സ്വർണ്ണവില ചാഞ്ചാട്ടത്തിലാണ്. ഇന്ന് വെ്ള്ളി നിരക്കിലും ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 77 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.








