തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊല്ലുകയും ചെയ്തു. പത്താം ഡിവിഷനില്‍ താമസിക്കുന്ന സാമിന്റെ പശുവിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു.
ഇതേ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. എന്നാല്‍ പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍ക്കുകയും ചെയ്തു.
‘ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതോടെ ഇവടത്തെ ആളുകള്‍ ഭീതിയിലാണെന്ന് പ്രദേശവാസി പറഞ്ഞു. സമീപത്തെ കാട്ടില്‍ പുലിയുണ്ടെന്നും ,അത് ഏത് നിമിഷം പുറത്ത് വരുമെന്നും അവര്‍ പറഞ്ഞു












