Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പൊതു പരീക്ഷകളിൽ ഇനി കോപ്പിയടിക്കാൻ നിൽക്കണ്ട പിഴ ഒരു കോടി വരെ ; പൊതുപരീക്ഷ കൃത്രിമത്വം തടയൽ ബിൽ പാസാക്കി ലോക് സഭ

പൊതു പരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ - 2024, കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമലംഘനങ്ങൾക്കെതിരെ കർശനമായ വ്യവസ്ഥകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

by Brave India Desk
Feb 5, 2024, 02:27 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പൊതു പരീക്ഷയിൽ കൃത്രിമത്വം കാണിച്ച് അനർഹരായ വ്യക്തികൾക്ക് കൂടുതൽ മാർക്ക് മേടിച്ചു കൊടുക്കുവാനോ അവരെ വിജയിപ്പിക്കാനോ പ്രവൃത്തിക്കുന്ന വ്യക്തികളെയോ സംഘടിത ഗ്രൂപ്പുകളെയോ സ്ഥാപനങ്ങളെയോ ഫലപ്രദമായി തടയുന്നതിനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ.

യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേ, നീറ്റ്, ജെഇഇ, തുടങ്ങിയ പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. അതെ സമയം പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയിൽ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കിൽ അവരുടെ സ്വത്തുവകകളും കണ്ടു കെട്ടാനുള്ള വകുപ്പുകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പൊതു പരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ – 2024, കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമലംഘനങ്ങൾക്കെതിരെ കർശനമായ വ്യവസ്ഥകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളുടെ പേരിൽ പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന് നിരവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ദുരിതം അനുഭവിച്ചിട്ടുണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ അന്യായ മാർഗ്ഗങ്ങളിലൂടെ പൊതു പരീക്ഷയിൽ ഇടപെടൽ നടത്തുന്നത് നിർത്താനുള്ള ബില്ലുമായി കേന്ദ്ര സർക്കാർ തന്നെ രംഗത്ത് എത്തേണ്ട സാഹചര്യം വന്നത്.

പൊതു പരീക്ഷകളുടെ നടത്തിപ്പിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് കണക്കിലെടുത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സംരക്ഷിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ വികസിപ്പിക്കുവാൻ പൊതു പരീക്ഷകൾക്കായുള്ള ദേശീയ സാങ്കേതിക സമിതി രൂപീകരിക്കാൻ ബില്ലിൽ നിർദ്ദേശമുണ്ട്.

പൂർണ്ണ ക്ഷമതയുള്ള ഐടി സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ സമഗ്രമായ ഇലക്ട്രോണിക് നിരീക്ഷണം ഉറപ്പാക്കുന്നതിനും ഐടി, ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ ഒരുക്കുന്നതിനുള്ള വഴികളും രീതികളും ആസൂത്രണം ചെയ്യുക എന്നതായിരിക്കും ഈ സമിതിയുടെ ലക്‌ഷ്യം .

നിയമലംഘനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരികയും യുവതി യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്നും അവരുടെ ഭാവി സുരക്ഷിതമാണെന്നും ഉറപ്പുനൽകുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം

നിലവിൽ, വ്യക്തികളോ സംഘടിത ഗ്രൂപ്പുകളോ മറ്റേതെങ്കിലും ഏജൻസികളോ പൊതു പരീക്ഷകളിൽ സ്വീകരിക്കുന്ന അന്യായമായ മാർഗങ്ങൾ അല്ലെങ്കിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദേശീയ തലത്തിൽ പ്രത്യേക നിയമമില്ല പൊതു പരീക്ഷകളിൽ കൃത്രിമത്വം കാണിച്ചതിന്റെ പേരിൽ സമീപകാലത്ത്, പല സംസ്ഥാനങ്ങൾക്കും അവരുടെ പൊതു പരീക്ഷകളുടെ ഫലം റദ്ദാക്കേണ്ടിവരികയോ അല്ലെങ്കിൽ പ്രഖ്യാപിക്കാൻ കഴിയാതിരിക്കുകയോ ചെയ്തിട്ടുണ്ട്.

Tags: Lok Sabhapublic examinations bill 2024
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies