ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമത്തെ തവണ അധികാരത്തില്‍ കയറുമ്പോള്‍ ഭാരതം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് 370 സീറ്റുകള്‍ ഉറപ്പായും കിട്ടും. എന്‍ഡിഎ 400 സീറ്റ് കടക്കും എന്നും ്പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.രാജ്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. ഇക്കാര്യം പലവട്ടം താന്‍തന്നെ ചൂണ്ടിക്കാട്ടിയ കാര്യമാണ്, എന്നാല്‍ നിങ്ങള്‍ അതിലും പരാജയപ്പെട്ടു. നിങ്ങളില്‍ പലര്‍ക്കും (പ്രതിപക്ഷത്തിന്) തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായി ഞാന്‍ കാണുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണയും ചില സീറ്റുകളില്‍ മാറിയാണ് നിങ്ങള്‍ മത്സരിച്ചത്. ഇത്തവണയും സീറ്റ് മാറാന്‍ പലരും നോക്കുന്നതായി അറിഞ്ഞു. ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ട്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഭയമാകാം ഇതിന് കാരണം. സാഹചര്യം വിലയിരുത്തി അവര്‍ തങ്ങളുടെ വഴികള്‍ തേടുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
നന്ദി പ്രമേയ ചര്‍ച്ചയില്‍ അറുപതോളം സ്പീക്കര്‍മാര്‍ പങ്കെടുത്തു. ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ചു. ഫെബ്രുവരി 9 ന് അവസാനിക്കും.
Discussion about this post