കൊല്ലം: മദ്യം നൽകി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പന്നി ഫാം ഉടമ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശി 52 വയസ്സുളള ബൈജുവാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. കുട്ടികളെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
രണ്ടുവർഷമായി ഇളമാട് ഇടത്തറ പണയിലെത്തിയ ഇയാൾ വസ്തു വാങ്ങി പന്നിഫാം നടത്തിവരികയായിരുന്നു പ്രതി. ഇതിനിടെ പരിസരത്തുളള കുട്ടികളെ ഫാമിലെ ചെറിയ പണികൾക്ക് എന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും അവർക്ക് ആഹാരം വാങ്ങിനൽകുകയും ചെയ്യും. ഇടയ്ക്ക് ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകി ബോധം നഷ്ടപ്പെടുത്തി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി വീണ്ടും കുട്ടികളെ കാണിച്ചു ഭീഷണിപ്പെടുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു
രാത്രികാലങ്ങളിലും കുട്ടികളെ ഫാമിൽ കിടക്കാൻ പ്രലോഭിപ്പിച്ചിരുന്ന ഇയാൾ മെബൈൽ ഫോണിൽ അശ്ലീല വീഡിയോ ദൃശ്യങ്ങളും കാണിച്ചിരുന്നു. കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിയുന്നത്.
Discussion about this post