പാട്ടവയല്‍ : വയനാട് അതിര്‍ത്തിയ്ക്കടുത്ത് മനുഷ്യരെ കടുവ കൊന്നു തിന്നുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.ഇന്നലെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മഹാലക്ഷ്മിയുടെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും തകര്‍ത്തു.നരഭോജിയായ കടുവയെ എത്രയും വേഗം കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
കടുവയെ പിടികൂടാതെ പിരിഞ്ഞ് പോകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് . കടുവുടെ ആക്രമണത്തെ ചെറുക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ് .
അഞ്ച് ദിവസത്തിനിടെ കടുവ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന് നഷ്ടമായത് . കടുവയെ കണ്ടാല്‍ വെടിവച്ച് കൊല്ലാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് .
അതേസമയം കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്.
Discussion about this post