തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളെ പാപ്പാൻമാർ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജയലളിത നടക്കിരുത്തിയതാണ് കൃഷ്ണ എന്ന ആന. ഡോക്ടർമാരെത്തി ആനകളെ പരിശോധിച്ചു. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ഗുരുവായൂർ ദേവസ്വത്തിന് കൈമാറിയതായി ആനക്കോട്ട അധികൃതർ അറിയിച്ചു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേവസ്വം ബോർഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഒരുമാസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശിവേലിപറമ്പിൽ എത്തിച്ചപ്പോഴായിരുന്നു മർദ്ദനം. കുളിപ്പിക്കാൻ കിടക്കാൻ പറഞ്ഞപ്പോൾ അനുസരിക്കാത്തതിനാണ് ആനയെ മർദ്ദിച്ചത്. വടികൊണ്ട് ആനയെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എന്നാൽ, ഇത് പുതിയ ദൃശ്യങ്ങൾ അല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം.
Discussion about this post