തിരുവനന്തപുരം: മകൾ വീണാ ജോർജ് എക്‌സാലോജിക് എന്ന കമ്പനി തുടങ്ങിയത് തന്റെ ഭാര്യയുടെ പണം കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾ പൊളിച്ചടുക്കി ഷോൺ ജോർജ്. ഇത് തെളിയിക്കുന്ന രേഖകൾ ഷോൺ ജോർജ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. ഇതു സംബന്ധിച്ച് സഭാ സമിതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീണ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീണയുടെ നിക്ഷേപമായ ഒരു ലക്ഷം രൂപയും വായപയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനിയുടെ മൂലധനമായി ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു . ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീണ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ ഇതോടൊപ്പം നൽകുന്നു.
ഇതിൽ സഭാ സമിതി അന്വേഷിക്കണം
അതേസമയം, മാസപ്പടി കേസിൽ അന്വേഷണ സംഘം പരിശോധന തുടരുകയാണ്. സിഎംആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് എസ്എഫ്‌ഐഒ പരിശോധിക്കുന്നത്. ഇന്നലെയാണ് കെഎസ്‌ഐഡിസിയിൽ പരിശോധന നടത്തിയത്. എക്‌സാലോജിക്കിൽ നിന്നും വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
Discussion about this post