ഷിംല: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രം കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കോണ്‍ഗ്രസിന്റെ നയങ്ങള്‍ രാജ്യത്തിന് വലിയ ദോഷമാണ് വരുത്തിയത്. വേണമെങ്കില്‍ ധവളപത്രം നേരത്തെ കൊണ്ടുവരാമായിരുന്നു. പക്ഷേ ഞങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മൗനം പാലിച്ചിരിക്കുകയായിരുന്നു എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
2014ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായിരുന്നു, സാമ്പത്തിക കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും രാജ്യത്തുണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥ ഒരു നിശ്ചിത തലത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൂന്നാം വരവില്‍ സമ്പദ്‌വ്യവസ്ഥ മൂന്നാം തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക വീഴ്ചകള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രത്തിലൂടെ ശ്രമിച്ചത്. ധന വിനിയോഗത്തില്‍ എവിടെയെല്ലാം വീഴ്ചകള്‍ ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ധവളപത്രമാണ് പുറത്തിറക്കിയത്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വര്‍ഷവും താരതമ്യം പെടുത്തിയാണ് ധനമന്ത്രാലായം രേഖ പുറത്തിറക്കിയത് എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം മഹത്തായ 10 വര്‍ഷങ്ങളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്ന് ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post