ന്യൂഡൽഹി : തമിഴ്നാട്ടിൽ ഏറെ വിവാദമായ തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പുരൻകുണ്ഡ്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സിക്കന്ദർ ബാദുഷ അവുലിയ ദർഗയിൽ ദിവസവും നമസ്കാരം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റംസാൻ, ബക്രീദ് ഉത്സവ ദിവസങ്ങളിൽ മാത്രം പ്രാർത്ഥനയും നമസ്‌കാരവും നടത്തുന്നത് അനുവദിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മദ്രാസ് ഹൈക്കോടതി ഈ പ്രദേശത്ത് മൃഗബലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ദർഗയിലെ ഒരു ഇമാം ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് പി.ബി. വരാലെയുടെയും ബെഞ്ച് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ സന്തുലിതമായ ഒരു ഉത്തരവാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.













Discussion about this post