ലക്‌നൗ: നടിയും ഗായികയും എഴുത്തുകാരിയുമായ മല്ലിക രജ്പുത്തിനെ (40) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപൂർ ജില്ലയിലെ സീതാകുണ്ഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയലഷ്മി എന്ന് അറിയപ്പെട്ടിരുന്ന മല്ലികയെ ഇന്നലെ വൈകീട്ടേടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ‘വീട്ടിൽ കാണാത്തതിനെ തുടർന്ന് മല്ലികയുടെ മുറിയിൽ പോയി നോക്കിയപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. ഫോണിലും വിളിച്ച് കിട്ടത്തതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് മല്ലികയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. വാതിൽ തകർത്ത് അകത്ത് കടന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ല’- അമ്മ സുമിത്ര സിംഗ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും സുൽത്താൻപൂർ എസ്പി സോമൻ ബർമ അറിയിച്ചു.
കങ്കണ റണൗത്തിന്റെ റിവോൾവർ റാണി എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമാ രംഗത്ത് ശ്രദ്ധ നേടുന്നത്. ഗയകൻ ഷാനിനോടൊപ്പം ചേർന്ന് യാരാ തുജ്‌ഹേ എന്ന മ്യൂസിക്ക് ആൽബവും പുറത്തിറക്കിയിരുന്നു. നിരവധി വെബ് സീരീസുകളിലും ടെലി സീരീയലുകളിലും മ്യൂസിക്ക് ആൽബങ്ങളിലും മല്ലിക ഭാഗമായിരുന്നു. അറുന്നൂറിലേറെ ഗസലുകളും മല്ലിക എഴുതിയിട്ടുണ്ട്. 2013ൽ ജാവേദ് അലിയോടൊ്പം ചേർന്ന് 1.25 മണിക്കൂർ നീണ്ട തേരി അക്ബർ എന്ന പാട്ടെഴുതിയതിന് ഗിന്നസ് ലോക റെക്കോർഡും താരത്തെ തേടി എത്തിയിട്ടുണ്ട്.










Discussion about this post